കേരളത്തിലെ ജനങ്ങള്‍ക്ക് പിണറായി അപമാനം: വി.മുരളീധരന്‍

ന്യൂഡൽഹി: പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ആത്മാര്‍ഥമായി നിറവേറ്റുമെന്നു  കേന്ദ്രമന്ത്രി  വി.മുരളീധരന്‍. കേരളത്തിന്റെ  പ്രശ്നങ്ങള്‍ എല്ലാവരോടും ചര്‍ച്ചചെയ്ത് പരിഹാരം കാണും. മന്ത്രിപദം ലഭിക്കാന്‍ വൈകിയിട്ടില്ലെന്നും വി.മുരളീധരന്‍ പറഞ്ഞു. സ്ഥാനലബ്ധിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുരളീധരൻ വിമര്‍ശനം ഉന്നയിച്ചു. സത്യപ്രതിജ്ഞയ്ക്കെത്താത്തത് ജനാധിപത്യമര്യാദയല്ലെന്നും വി.മുരളീധരന്‍ തുറന്നടിച്ചു. പിണറായിയുടെ നിലപാട് കേരളത്തിലെ ജനങ്ങള്‍ക്ക് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

തലശേരിക്കു സമീപം എരഞ്ഞോളിയാണ് മുരളീധരന്‍റെ ജന്മദേശം. അച്ഛൻ ഗോപാലൻ സർക്കാർ ഉദ്യോഗസ്‌ഥനായിരുന്നു. അമ്മ എൻ.വി.ദേവകി പ്രൈമറി സ്‌കൂൾ ടീച്ചറായിരുന്നു. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. പ്രൈമറി വിദ്യാഭ്യാസം കൊടക്കളം യുപിഎസിലായിരുന്നു. അഞ്ചാം ക്ലാസ് മുതൽ പത്താംക്ലാസ് വരെ തലശേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലായിരുന്നു പഠനം. പ്രീഡിഗ്രി, ഡിഗ്രി പഠനം തലശേരി ബ്രണ്ണൻ കോളജിൽ.

Leave a Reply

Your email address will not be published. Required fields are marked *