അമിത് ഷാ അധ്യക്ഷനായി തുടരും

ന്യൂഡൽഹി: വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന രണ്ടാം നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിമാരെ സംബന്ധിച്ച് ഏകദേശ ധാരണയായി.  ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് വിവരം. അദ്ദേഹം പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ തുടരും.

കഴിഞ്ഞ തവണ മികവു പുലർത്തിയ മന്ത്രിമാരെല്ലാം ഇത്തവണയും തുടരുമെന്നാണു വിവരം. പ്രകാശ് ജാവഡേക്കർ, അർജുൻ റാം മേഘ്‌വാൾ, രവിശങ്കർ പ്രസാദ്, ധർമേന്ദ്ര പ്രധാൻ, നരേന്ദ്ര സിങ് തോമർ തുടങ്ങിയവർ മന്ത്രിസഭയിൽ തുടരും.

Leave a Reply

Your email address will not be published. Required fields are marked *