ഡിസിസിയിൽ അടിമുടി അഴിച്ചുപണി : മുല്ലപ്പള്ളി

മലപ്പുറം: ഡിസിസി നേതൃത്വങ്ങളിലുൾപ്പെടെ അടിമുടി അഴിച്ചുപണിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പുനഃസംഘടനയ്ക്ക് കെപിസിസിയുടെയും രാഷ്്ട്രീയകാര്യസമിതിയുടെയും നിർദേശപ്രകാരം കേന്ദ്ര നേതൃത്വത്തിന്റെ അനുവാദം തേടിയിട്ടുണ്ട്.

നരേന്ദ്രമോദിയെ പുകഴ്ത്തിയുള്ള എ.പി. അബ്ദുള്ളക്കുട്ടിയുടെ പരാമർശം പരിശോധിക്കാൻ സമിതിയെ നിയോഗിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടിയുണ്ടാകും. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ പരാജയപ്പെട്ടത് പാർട്ടി വിശദമായി പരിശോധിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. പാണക്കാട്ട്, ഹൈദരലി ശിഹാബ് തങ്ങളെയും ലീഗ് നേതാക്കളെയും കാണാനെത്തിയതായിരുന്നു മുല്ലപ്പള്ളി.

Leave a Reply

Your email address will not be published. Required fields are marked *