മമതാ ബാനർജി മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ല

കൊൽക്കത്ത:  നരേന്ദ്ര മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പങ്കെടുക്കില്ല. രാഷ്ട്രീയവൈര്യങ്ങളെല്ലാം മറന്ന് ചടങ്ങിൽ പങ്കെടുക്കുമെന്ന് മമത നേരത്തെ അറിയിച്ചിരുന്നു. ബംഗാളിൽ രാഷ്ട്രീയ അക്രമണങ്ങളിൽ 54 ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടെന്നുള്ള അവരുടെ പ്രചരണം തീർത്തും അസത്യമാണെന്നും മമത പറഞ്ഞു.

പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ. നിങ്ങളുടെ ഭരണഘടനാപരമായ ക്ഷണം സ്വീകരിച്ച് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ കുറച്ചു മണിക്കൂറുകൾ മുമ്പ് മാധ്യമങ്ങളിൽ ബംഗാളിൽ 54 ബിജെപി പ്രവർത്തകർ രാഷ്ട്രീയ അക്രമങ്ങളിൽ കൊല്ലപ്പെട്ടെന്ന് ബിജെപി അവകാശപ്പെടുന്നതായുള്ള വാർത്ത കണ്ടു. ഇത് തീർത്തും തെറ്റാണ്’, മമത ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *