സര്‍ക്കാര്‍ വാര്‍ത്തകള്‍, അറിയിപ്പുകള്‍…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ദേശീയ സമ്പാദ്യ പദ്ധതി ജീവനക്കാരുടെ സമ്പാദ്യവും
നവകേരളം പടുത്തുയര്‍ത്താന്‍ സഹായഹസ്തവുമായി കിളിമാനൂര്‍ ബ്ലോക്കിലെ ദേശീയ സമ്പാദ്യ പദ്ധതിയിലെ ജീവനക്കാരും. പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരും അവരുടെ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചു.  കേരളത്തിന്റെ പുനര്‍ നിര്‍മിതിക്കായി തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുകയാണ് ലക്ഷ്യം.

ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത 18,000 രൂപ കൊണ്ട് മഴക്കെടുതി അനുഭവിച്ചവര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. കൂടാതെ ജീവനക്കാര്‍ക്ക്  അനുവദിച്ച യാത്രാബത്ത ആയ 15,800 രൂപയും ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തേ തന്നെ നല്‍കിയിരുന്നു.

(പി.ആര്‍.പി. 2458/2018)

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ആരോഗ്യ ഭവനം പദ്ധതിയ്ക്ക് തുടക്കമായി.

ജീവിത ശൈലി രോഗങ്ങളെ ആരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി വേണ്ട ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ആരോഗ്യ ഭവനം.

ചിറയിന്‍കീഴ് ബ്ലോക്കില്‍ ഉള്‍പ്പെടുന്ന എല്ലാ വീടുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി കുടുംബാംഗങ്ങളുടെ രക്തസമ്മര്‍ദ്ദം, പ്രമേഹം,  ഭാരം, പൊക്കം എന്നിവ പരിശോധിക്കുന്ന പദ്ധതിയാണിത്.

പ്രാഥമിക പരിശോധനയില്‍ എന്തെങ്കിലും രോഗലക്ഷണം കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അവരെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്കും അയക്കും.

ചിറയിന്‍കീഴ് ബ്ലോക്കിന്റെയും ഗ്രാമ പഞ്ചായത്തുകളുടെയും പ്ലാന്‍ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  ഇതിനോടകം തന്നെ ആശ പ്രവര്‍ത്തകര്‍ക്ക് ഡോക്ടര്‍മാര്‍ പരിശീലനം നല്‍കി കഴിഞ്ഞു.

ആശ പ്രവര്‍ത്തകരോടൊപ്പം താലൂക്ക് ആശുപത്രിയിലെ ടെക്നിക്കല്‍ സ്റ്റാഫുകളും ചേര്‍ന്നാണ് വീടുകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തുന്നത്.  ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന്  ബ്ലോക്ക് പ്രസിഡന്റ് ആര്‍. സുഭാഷ് പറഞ്ഞു.

(പി.ആര്‍.പി. 2459/2018)

വര്‍ക്കല നഗരത്തെ പ്ലാസ്റ്റിക് മുക്തമാക്കാനായി
റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍

വര്‍ക്കല ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ (ആര്‍.ആര്‍.എഫ്)  ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.

വര്‍ക്കല ബ്ലോക്ക് 10 ലക്ഷം രൂപ ചെലവഴിച്ചാണ് ആര്‍.ആര്‍.എഫ് സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. നഗരത്തെ മാലിന്യ മുക്തമാക്കാന്‍ ഉതകുന്ന മാതൃകാപരമായ പ്രവര്‍ത്തനമാണ് വിഭാവനം ചെയ്യുന്നത്.

കുടുംബശ്രീ പ്രവര്‍ത്തകരും ഹരിത കര്‍മ്മസേന അംഗങ്ങളും വീടുകളില്‍ നിന്നും കടകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ആര്‍.ആര്‍.എഫ് സെന്ററില്‍ എത്തിച്ച് ഷെഡിംഗ്  നടത്തി റോഡ് ടാറിങ്ങിനായി ഉപയോഗിക്കും.  ഇതിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങളെ ശാസ്ത്രീയമായി  പുനരുപയോഗിക്കാനും സാധിക്കും.

(പി.ആര്‍.പി. 2460/2018)

വയോജനങ്ങള്‍ക്കായി പകല്‍വീടൊരുക്കി വെട്ടൂര്‍ ഗ്രാമപഞ്ചായത്ത്

വര്‍ക്കലയിലെ വെട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പകല്‍ വീടിന്റെ പണി പൂര്‍ത്തിയായി.  ഒന്‍പത് ലക്ഷം രൂപ ചെലവഴിച്ചാണ് പകല്‍വീട് നിര്‍മ്മിച്ചിരിക്കുന്നത്.

രാവിലെ മുതല്‍ വൈകുന്നേരം വരെ വയാജനങ്ങളെ പകല്‍വീട്ടില്‍ പരിപാലിക്കുന്നു.  ഇതിനായി ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വീട്ടിലെത്തുന്ന ഓരോ അംഗത്തിന്റെയും ആരോഗ്യ പരിപാലനത്തിനൊപ്പം മാനസിക ഉല്ലാസത്തിനും ഇവിടെ പ്രാധാന്യം നല്‍കും.

പകല്‍ സമയങ്ങളില്‍ വയോജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തരത്തിലുളള സൗകര്യങ്ങളാകും പകല്‍ വീട്ടില്‍ ഒരുക്കുക. സ്വന്തം വീടുകളില്‍ ലഭ്യമാകുന്നതിനേക്കാള്‍ മികച്ച സൗകര്യങ്ങള്‍  പകല്‍വീട്ടില്‍ ഉണ്ടാകുമെന്നും വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. നൗഷാദ് പറഞ്ഞു.

(പി.ആര്‍.പി. 2461/2018)

152 വൃദ്ധര്‍ക്ക് കട്ടില്‍ നിര്‍മ്മിച്ചു നല്‍കി വാമനപുരം ഗ്രാമപഞ്ചായത്ത്

പഞ്ചായത്തിലെ 152 വൃദ്ധര്‍ക്ക് കട്ടില്‍ നിര്‍മ്മിച്ചു നല്‍കി വാമനപുരം ഗ്രാമപഞ്ചായത്ത് മാതൃകയാകുന്നു. പൊതു വിഭാഗത്തില്‍പെട്ട 79 ഉം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 73 പേരുമാണ് ഗുണഭോക്താക്കളായത്. പരിപാടി വാമനപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഒ. ശ്രീവിദ്യയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ 60 വയസിനു മുകളിലുള്ള, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള, രോഗികളും ദരിദ്രരുമായവര്‍ക്കാണ് കട്ടിലുകള്‍ ലഭിച്ചത്. ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പഞ്ചായത്തിലെ വികസന ഫണ്ടും, പട്ടികജാതിയിലുള്ളവര്‍ക്ക് പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ചും 6,68,000 രൂപ മുടക്കിയാണ് കട്ടിലുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. ജനറല്‍ വിഭാഗത്തില്‍പ്പെട്ട പുതിയ അപേക്ഷകരായ 71 വൃദ്ധര്‍ക്ക് വേണ്ടിയുള്ള കട്ടിലുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.

(പി.ആര്‍.പി. 2462/2018)

വൈദ്യുതി മുടങ്ങും

തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കീഴില്‍ വരു അരിസ്റ്റോ ജംഗ്ഷന്‍, ആര്യ നിവാസ്, മംഗളം, ടീക്കേ പാലസ്, കൈരളീ തീയറ്റര്‍, മനോരമ, ഹൊറിസ എീ ട്രാന്‍സ്‌ഫോര്‍മറിന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ അറ്റകുറ്റ പണികള്‍ നടക്കുതിനാല്‍ ഇ് (ഒക്‌ടോബര്‍ 10) രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കീഴില്‍ വരു അരിസ്റ്റോ ജംഗ്ഷന്‍, കൈരളീ തീയറ്റര്‍, മോസ്‌ക്ക് ലൈന്‍ എിവിടങ്ങളില്‍ ഇ് (ഒക്‌ടോബര്‍ 10) രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കീഴില്‍ വരു കരകുളം, വിവേകാനന്ദ, പറമ്പിക്കോണം, ഇൂ അപ്പാര്‍’്‌മെന്റസ്, കേശവദാസപുരം, കോണ്ടൂര്‍ ഡഫോഡില്‍സ്, മെറിഡിയന്‍ ഹൈറ്റ്‌സ്, റ്റീച്ചേഴ്‌സ് ലൈന്‍ എിവിടങ്ങളില്‍ ഇ് (ഒക്‌ടോബര്‍ 10) രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാച്ചാണി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കീഴില്‍ വരു ഇടവറ ആശ്രമം, എ.ആര്‍.ആര്‍ പബ്‌ളിക് സ്‌ക്കൂള്‍, പിടയൂര്‍ എിവിടങ്ങളില്‍ ഇ് (ഒക്‌ടോബര്‍ 10) രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പേയാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കീഴില്‍ വരു വിളപ്പില്‍ശാല, വിളപ്പില്‍ശാല ആശുപത്രി, കരുവിലാഞ്ചി, കൊല്ലംകോണം, വാഴവിളാകം എിവിടങ്ങളില്‍ ഇ് (ഒക്‌ടോബര്‍ 10) രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കന്റോമെന്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കീഴില്‍ വരു പി.എം.ജി, വികാസ്ഭവന്‍, ബ്രിഗേഡ് ലൈന്‍, സിറ്റി സ്‌ക്കൂള്‍ എിവിടങ്ങളില്‍ ഇ് (ഒക്‌ടോബര്‍ 10) രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

(പി.ആര്‍.പി. 2463/2018)

Leave a Reply

Your email address will not be published. Required fields are marked *