രാഷ്ട്രീയ നിരീക്ഷകര്‍ക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

വാരാണസി:  മാറ്റങ്ങള്‍ കണ്ണുതുറന്നു കാണണം. മോശം കാഴ്ചപ്പാടുണ്ടാക്കാന്‍ ബോധപൂര്‍വം ചിലര്‍ ശ്രമിച്ചു. എല്ലാം മറികടന്നത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും കഠിന പരിശ്രമം വഴിയാണെന്നും വാരാണസി ട്രേഡ് സെന്‍ററില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇവരുടേത് പക്ഷപാതപരമായ മനുഷ്യത്വവാദമാണ്. ത്രിപുരയില്‍ പ്രതിപക്ഷമുണ്ടാവാന്‍ സിപിഎം പോയി ബിജെപി വരേണ്ടിവന്നു. വോട്ട്ബാങ്ക് രാഷ്ട്രീയമല്ല, വികസനമാണ് ബിജെപി അജന്‍ഡയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ ആരും മിണ്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് വിജയം തനിക്ക് നല്‍കിയ ശക്തി താരതമ്യമില്ലാത്തതാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഫലത്തെക്കുറിച്ച് ആശങ്കയുടെ കണിക പോലും ഉണ്ടായിരുന്നില്ല. ജനങ്ങളില്‍ അത്രമാത്രം വിശ്വാസമുണ്ടായിരുന്നു. തനിക്കെതിരെ പോരാടിയവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *