മുകേഷിനെതിരെ വ്യാപക പ്രതിഷേധം; കോലം കത്തിച്ചു

കൊല്ലം: നടനും ഇടത് എംഎല്‍എയുമായ മുകേഷിനെതിരെ മീ ടു ആരോപണമുയര്‍ന്ന സാഹചര്യത്തില്‍   ആരോപണം ഗൗരവത്തോടെ കാണുന്നുവെമെന്നും എംഎല്‍എ സ്ഥാനം രാജവയ്ക്കണമെന്നും
കോൺഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ .   കൊല്ലത്ത് യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചു.  മുകേഷിന്‍റെ കോലം കത്തിച്ചു.

ബിജെപി പ്രവര്‍ത്തകരും മുകേഷിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. നാളെ മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മുകേഷിന്‍റെ വീട്ട് പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മുകേഷ് ഒരു ടിവി പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ തന്നോട് മോശമായി പെരുമാറിയെന്നും തന്നെ നിരന്തരം വിളിച്ച് മോശമായി പെരുമാറിയതായും മുകേഷിന്റെ റൂമിനടുത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടുമെന്നാണ് അതേ ടിവി പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *