കോണ്‍ഗ്രസിന് ശ്രീധരന്‍പിള്ളയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് ശ്രീധരന്‍ പിള്ളയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും ഉമ്മന്‍ ചാണ്ടി.


ശബരിമല സ്ത്രീപ്രവേശന വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാടിനെ വിമര്‍ശിച്ച ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായിട്ടാണ് ഉമ്മന്‍ചാണ്ടി ഇത് പറഞ്ഞത്. നിലവിലെ കോടതി വിധി മറികടക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ കൈ എടുക്കണമെന്നു മാത്രമാണ് യുഡിഎഫ് പറഞ്ഞിരുന്നത് എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *