ബ്രൂവറി : യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബ്രൂവറി ലൈസൻസ് റദ്ദാക്കിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് രമേശ് ചെന്നിത്തല.  ബ്രൂവറി, ഡിസ്റ്റിലറി അനുമതിക്ക് പിന്നില്‍ സാമ്പത്തിക താല്‍പ്പര്യം മാത്രമാണുള്ളത്. ലൈസൻസ് അനുവദിച്ചതിൽ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും സ്വാർത്ഥ താത്പര്യമാണുള്ളത്. അനുമതി നൽകിയതെല്ലാം സ്വന്തക്കാർക്കാണ്. എല്ലാം നിയമപരമാണെങ്കില്‍ റദ്ദാക്കുന്നതിന്റെ ആവശ്യമില്ലായിരുന്നല്ലോ എന്നും ചെന്നത്തല പത്രപ്രവര്‍ത്തകരോട് ചോദിച്ചു.

സിപിഎമ്മിന്‍റെ ധനസമാഹരണത്തിനുള്ള കേന്ദ്രമായി എക്സൈസ് വകുപ്പ് മാറി. വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനാകുയെന്നും ചെന്നിത്തല ആരോപിച്ചു. സർക്കാർ നാണം കെട്ടപ്പോഴാണ് ലൈസൻസ് റദ്ദാക്കിയത്. ഞാൻ ചോദിച്ച 10 ചോദ്യങ്ങൾക്കു ഇപ്പോഴും മറുപടിയില്ല. കിൻഫ്രയിൽ ലാൻഡ് അനുവദിക്കാൻ അനധികൃതമായി ലെറ്റർ നൽകിയ ഉദ്യോഗസ്ഥന് എതിരെ അന്വേഷണം ഇല്ലേയെന്നും ചെന്നിത്തല ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *