രാഹുലിന്റെ രാജി സന്നദ്ധത തള്ളി കോൺഗ്രസ്

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രാജി സന്നദ്ധത കോൺഗ്രസ് പ്രവർ‌ത്തക സമിതി തള്ളി. പ്രതിസന്ധി ഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വം പാർട്ടിക്ക് ആവശ്യമാണ്. ക്രിയാത്മക പ്രതിപക്ഷമായി കോൺഗ്രസ് പ്രവർത്തിക്കും. കോൺഗ്രസിന്റെ സമൂല പുനഃസംഘടനയ്ക്ക് രാഹുൽ ഗാന്ധിയെ പാർട്ടി ചുമതലപ്പെടുത്തി.

ഐകകണ്ഠ്യേനയാണ് കോൺഗ്രസ് അധ്യക്ഷന്റെ രാജി സന്നദ്ധത വർക്കിങ് കമ്മിറ്റി തള്ളിയതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനം ദാരുണമായിരുന്നെന്നത് അംഗീകരിക്കാനാകില്ലെന്ന് എ.കെ. ആന്റണി വ്യക്തമാക്കി. ഞങ്ങൾക്കു പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. പാർട്ടി ഇക്കാര്യം വിശദമായിത്തന്നെ ചർച്ച ചെയ്യും. ഇപ്പോൾ പൊതുവായ ചർച്ചകൾ മാത്രമാണു നടന്നിട്ടുള്ളതെന്നും ആന്റണി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *