ആറ്റിങ്ങല്‍ അട്ടിമറിച്ച് അടൂര്‍

തിരുവനന്തപുരം: ഇതുവരെ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലാത്തവരെ ഇടത്, വലത് മുന്നണികൾ അണിനിരത്തിയ ആറ്റിങ്ങലിൽ ജയം യുഡിഎഫിന്. മൂന്നുവട്ടം വലിയ ഭൂരിപക്ഷത്തോടെ എംപി ആയ സമ്പത്തിനു നാലാമങ്കത്തിൽ വൻതോൽവി. 38,247 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അടൂർ പ്രകാശ് സിപിഎമ്മിൽനിന്ന് മണ്ഡലം സ്വന്തമാക്കി. അടൂർ പ്രകാശ് 3,80,995 വോട്ടും എ.സമ്പത്ത് 3,42,748 വോട്ടും ശോഭ സുരേന്ദ്രൻ 2,48,081 വോട്ടുമാണു നേടിയത്. അഞ്ചുവട്ടം തുടർച്ചയായി കോന്നി നിയമസഭാ മണ്ഡലത്തിൽ വിജയിച്ചതിന്റെ ആത്മവിശ്വാസം അടൂർ പ്രകാശിൽ പ്രകടമായിരുന്നു. ശോഭ സുരേന്ദ്രൻ എന്ന പടക്കുതിരയെ ബിജെപി രംഗത്തിറക്കിയതോടെ പോരിനു തീ പിടിച്ചു. എംപിയുടെ പ്രവർത്തനവും വികസന പദ്ധതികളും ശബരിമലയുമാണു മുഖ്യചർച്ചയായത്.

Leave a Reply

Your email address will not be published. Required fields are marked *