എട്ട് എക്സിറ്റ്പോൾ പ്രവചനങ്ങൾ മോദിക്ക് അനുകൂലം

ന്യൂ​ഡ​ൽ​ഹി​:​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​ ​എ​ൻ.​ഡി.​എ​ ​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​യ​ ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​ഭ​ര​ണം​ ​നി​ല​നി​റു​ത്തു​മെ​ന്ന് എട്ട്​ ​ദേ​ശീ​യ​ചാ​ന​ലു​ക​ളു​ടെ​ ​എ​ക്സി​റ്റ് ​പോ​ളു​ക​ൾ​ ​പ്ര​വ​ചി​ച്ചു. കേ​ര​ള​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​ത​രം​ഗ​മു​ണ്ടാ​കു​മെ​ന്നും​ ​ബി.​ജെ.​പി​ ​അ​ക്കൗ​ണ്ട് ​തു​റ​ക്കു​മെ​ന്നും​​ ​സ​ർ​വേ​ക​ക​ളും​ ​പ​റ​യു​ന്നു.​ ​കോ​ൺ​ഗ്ര​സ് ​നി​ല​ ​മെ​ച്ച​പ്പെ​ടു​ത്തും. എട്ട് സ​ർ​വേ​ക​ളാ​ണ് ​മോ​ദി​യു​ടെ​ ​തു​ട​ർ​ഭ​ര​ണം​ ​പ്ര​വ​ചി​ക്കു​ന്ന​ത്.​ ​ലോ​ക്‌​സ​ഭ​യി​ലെ​ 543​ ​സീ​റ്റി​ൽ​ ​ബി.​ ​ജെ.​ ​പി​ ​മു​ന്ന​ണി​യാ​യ​ ​എ​ൻ.​ഡി.​എ​യ്‌​ക്ക് 280​ ​മു​ത​ൽ​ 365​വ​രെ​ ​സീ​റ്റു​ക​ളാ​ണ് ​പ്ര​വ​ചി​ക്ക​പ്പെ​ട്ട​ത്.​

​മൂ​ന്നൂ​റ് ​ക​ട​ക്കു​മെ​ന്ന് ​റി​പ്പ​ബ്ലി​ക് ​ടി.​വി,​ ​ടൈം​സ് ​നൗ​ തുടങ്ങിയ 6 ​ചാ​ന​ലു​ക​ളും​ 290​ ​വ​രെ​ ​ന്യൂ​സ് ​നേ​ഷ​നും​ 298​ ​സീ​റ്റ് ​ന്യൂ​സ് ​എ​ക്സും​ ​പ്ര​വ​ചി​ക്കു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ത്തെ​ ​പോ​ലെ​ ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​കേ​വ​ല​ഭൂ​രി​പ​ക്ഷം​ ​നേ​ടാ​ൻ​ ​ബി.​ജെ.​പി​ക്ക് ​ക​ഴി​യി​ല്ല.​ ​എ.​ബി.​പി​ ​ന്യൂ​സ് ​തൂ​ക്ക് ​പാ​‌​ർ​ല​മെ​ന്റാ​ണ് ​പ്ര​വ​ചി​ക്കു​ന്ന​ത്.​ ​എ​ൻ.​ഡി.​എ​ 267,​യു.​പി.​എ​ 127,​മ​റ്റു​ള്ള​വ​ർ​ 148​ ​എ​ന്ന​താ​ണ് ​എ.​ബി.​പി​യു​ടെ​ ​പ്ര​വ​ച​നം. യു.​പി.​എ​യ്ക്ക് ​മ​റ്റ് ​പ്ര​തി​പ​ക്ഷ​ ​ക​ക്ഷി​ക​ളെ​ ​കൂ​ട്ടി​യാ​ലും​ ​ഭ​രി​ക്കാ​നു​ള്ള​ ​ഭൂരിപക്ഷം ല​ഭി​ക്കി​ല്ലെ​ന്നു​മാ​ണ് ​പ്ര​വ​ച​നം.​ ​യു.​ ​പി.​ ​എ​ ​മു​ന്ന​ണി​ക്ക് 138​ ​സീ​റ്റ് ​വ​രെ​യും​ ​മ​റ്റു​ള്ള​വ​ർ​ക്ക് 135​ ​സീ​റ്റ് ​വ​രെ​യു​മാ​ണ് ​പ്ര​വ​ചി​ക്കു​ന്ന​ത്.

 

Leave a Reply

Your email address will not be published. Required fields are marked *