കാലവർഷം ജൂൺ ആറോടെ കേരള തീരത്ത്

തിരുവനന്തപുരം:ജൂൺ ഒന്നിന് എത്തേണ്ട കാലവർഷം ഇത്തവണ അഞ്ച് ദിവസം വൈകി ആറിന് കേരള തീരത്ത് എത്തുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തിൽ ഇടവപ്പാതി എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കേരള തീരത്തിലൂടെയാണ് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഇത് വടക്ക് ഭാഗത്തേക്ക് നീങ്ങും. ചൂടിന്റെ വ്യത്യാസം കാരണമാണ് ഇത്തവണ കാലവർഷം വൈകുന്നതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാലവർഷത്തിന് തുടക്കം കുറിച്ച് ഇന്നലെ ആൻഡമാനിൽ ആദ്യമഴ പെയ്തു.ആൻഡമാനിൽ നിന്ന് കേരളത്തിൽ മഴയെത്താൻ രണ്ടാഴ്ചയിലേറെ സമയമെടുക്കും

ഇക്കുറി കാലവർഷം ചതിക്കില്ലെന്നാണ് ഇതുവരെയുള്ള സൂചന. മുൻവർഷത്തെപ്പോലെ തന്നെ ഇന്ത്യയിലാകെ മഴ കിട്ടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം കേരളത്തിൽ പ്രവചിച്ചതിനുമപ്പുറം അതിവൃഷ്ടിയുണ്ടായി.ഇത്തവണ സംസ്ഥാനത്ത് 96 മുതൽ 104 ശതമാനം വരെ മഴകിട്ടുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *