വോട്ടെണ്ണല്‍ മൈക്രോ ഒബ്‌സര്‍വര്‍ പരിശീലനം

വോട്ടെണ്ണല്‍ മൈക്രോ ഒബ്‌സര്‍വര്‍ പരിശീലനം
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മൈക്രോ ഒബ്‌സര്‍വര്‍മാരായി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് നാളെ (മേയ് 20) തിരുവനന്തപുരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിശീലനം വഴുതക്കാട് ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ വനശ്രീ ഓഡിറ്റോറിയത്തിലേക്കു മാറ്റിയതായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. ഉദ്യോഗസ്ഥര്‍ 20 ന് കൃത്യമായി പരിശീലനത്തില്‍ എത്തിച്ചേരണമെന്നും അറിയിപ്പില്‍ പറയുന്നു.

(പി.ആര്‍.പി. 572/2019)

സീറ്റ് ഒഴിവ്
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ. സ്‌കൂളില്‍ 2019 – 2020 അധ്യയന വര്‍ഷം പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലാണ് ഒഴിവുള്ളത്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കാണു പ്രവേശനത്തിനു യോഗ്യത. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണമെന്നു സ്‌കൂള്‍ മാനേജര്‍ അറിയിച്ചു. പഠനം പൂര്‍ണമായും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 – 2846631.

(പി.ആര്‍.പി. 573/2019)

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം
നെടുമങ്ങാട് മഞ്ച ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2019 – 2020 വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. 60 കംപ്യൂട്ടറുകള്‍ ഉള്ള ഐ.ടി. ലാബ്, മള്‍ട്ടി ജിം സൗകര്യമുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ലാബ് തുടങ്ങിയ സൗകര്യങ്ങള്‍ സ്‌കൂളിലുണ്ട്. മേയ് 24 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. അപേക്ഷാ ഫോം സ്‌കൂളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8606251157, 9400006460.

(പി.ആര്‍.പി. 574/2019)

വൈദ്യുതി മുടങ്ങും
കഴക്കുട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാവോട്ടുമുക്ക് ഭാഗത്ത്  നാളെ (മേയ് 20) രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും റയില്‍വേ ഔട്ട് ഭാഗത്ത് ഉച്ചയ്ക്ക് 1.30 മുതല്‍  വൈകുന്നേരം  അഞ്ച് വരെയും   പേയാട്  സെക്ഷന്‍ പരിധിയില്‍ മൈലാടി, പുളിയറക്കോണം, വെള്ളൈക്കടവ്, പുളിമൂട്, തിട്ടയത്തു വിള   ഭാഗങ്ങളില്‍  നാളെ (മേയ് 20) രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

(പി.ആര്‍.പി. 575/2019)

Leave a Reply

Your email address will not be published. Required fields are marked *