വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും
പേരൂർക്കട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നെല്ലിവിള ഭാഗം, രാധാകൃഷ്ണ ലൈൻ, ആയൂർക്കോണം, വിന്നേഴ്‌സ്, എം.ജി. നഗർ, എം.ജി. ലൈൻ, പേയാട് സെക്ഷൻ പരിധിയിൽ അലകുന്നം, വിട്ടിയം, കാർമൽ സ്‌കൂൾ, അലൈറ്റി, ചീലപ്പാറ, ശ്രീവരാഹം സെക്ഷൻ പരിധിയിൽ വരാഹം ഗാർഡൻ, കീഴേവീട് എന്നിവിടങ്ങളിൽ ഇന്നു (മേയ് 17) രാവിലെ ഒമ്പതു മുതൽ 5.30 വരെയും പൂജപ്പുര സെക്ഷൻ പരിധിയിൽ സ്‌പോട്ടിങ് യൂണിയൻ, ലങ്കാ റോഡ് എന്നിവടങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആർ.പി. 568/2019)
ദേശീയ ഡെങ്കി ദിനം
ദേശീയ ഡെങ്കി ദിനം ജില്ലയിൽ ആചരിച്ചു. കോർപ്പറേഷൻ കൗൺസിലർ    ആർ. സതീഷ് കുമാർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ അഡീഷണൽ ഡയറക്ടർ (പൊതുജനാരോഗ്യം) ഡോ. വി. മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പി.പി. പ്രീത, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ഹാഫിസ് മുഹമ്മദ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ടി.വി. അഭയൻ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ ആശുപത്രി, ഡി.എച്ച്.എസ്. ഓഫിസ്, വഞ്ചിയൂർ കോടതി പരിസരം, ചിറക്കുളം കോളനി, കുന്നുകുഴി സെന്റ് സെബാസ്റ്റിയൻസ് കോളനി, കണ്ണമ്മൂല കോളനി എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി. ഡെങ്കിപ്പനി – പ്രതിരോധം, നിയന്ത്രണം, ചികിത്സ എന്ന വിഷയത്തിൽ ശിൽപ്പശാലയും സംഘടിപ്പിച്ചിരുന്നു.
(പി.ആർ.പി. 568/2019)

Leave a Reply

Your email address will not be published. Required fields are marked *