പ്രജ്ഞ സിങ് ഗാന്ധിയുടെ ആത്മാവിനെ കൊന്നു

ന്യൂഡൽഹി : പ്രജ്ഞ സിങ് ഠാക്കൂര്‍ ഗാന്ധിയുടെ ആത്മാവിനെ കൊന്നുവെന്നു കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന നൊബേൽ സമ്മാനജേതാവ് കൈലാഷ് സത്യാർഥി. മഹാത്മാഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്സെ ദേശസ്നേഹി ആയിരുന്നുവെന്നു ബിജെപി സ്ഥാനാർഥിയായ പ്രജ്ഞ പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗോഡ്സെ ഗാന്ധിയെ കൊന്നു. പ്രജ്ഞ സിങ്ങിനെപ്പോലുള്ളവർ അദ്ദേഹത്തിന്റെ ആത്മാവിനെയും. എല്ലാ രാഷ്ട്രീയത്തിനും പാർട്ടികൾക്കും മുകളിലാണ് ഗാന്ധി. ഭരണനിർവഹണ കടമ മാനിച്ച് അൽപനേട്ടം ഒഴിവാക്കി ഇത്തരക്കാരെ മാറ്റിനിർത്താൻ ബിജെപി നേതൃത്വം തയാറാകണം– അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *