വിഎസ് സര്‍ക്കാരിന്റെ കാലത്ത് തോമസ് ഐസക് സിപിഐ മന്ത്രിമാരെ തഴഞ്ഞു: സി.ദിവാകരന്‍

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദൻ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരിക്കെ ഡോ. തോമസ് ഐസക് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ തടഞ്ഞുവച്ചെന്ന് സി.ദിവാകരന്‍ എംഎല്‍എ. ഐസക്കിനെന്താ കൊമ്പുണ്ടോ എന്ന് അന്നു താന്‍ ചോദിച്ചു. അക്കാലത്ത് സിപിഐ മന്ത്രിമാരെ തഴയുന്ന സമീപനമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

വിഎസ് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷന്‍ സമ്പൂര്‍ണ പരാജയമാണെന്നും ദിവാകരന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് മുന്‍ പഴ്സനല്‍ സ്റ്റാഫംഗം ഡി.സാജു അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *