തിരുവനന്തപുരത്തേക്കാൾ ജയസാദ്ധ്യത പത്തനംതിട്ടയിലെന്ന് ബി.ജെ.പി വിലയിരുത്തല്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്റെ വിജയം ഉറപ്പെന്ന് ബി.ജെ.പി പാർലമെന്റ് മണ്ഡലം നേതൃയോഗം വിലയിരുത്തി. വലിയഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സുരേന്ദ്രന്‍ ജയിക്കുമെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത് .തിരുവന്തപുരത്തേക്കാൾ ജയസാദ്ധ്യത പത്തനംതിട്ടയിലാണെന്നുമാണ് ബി.ജെ.പി വിലയിരുത്തുന്നത്. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം നടന്നത്.

ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ടോ എന്നകാര്യത്തിലെ ആശങ്ക യോഗത്തിൽ ഒരു വിഭാഗം പങ്കുവച്ചു. ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരുമുന്നണിയിലേയ്ക്ക് മാത്രമായി കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിൽ അത് ബി.ജെ.പിക്ക് ദോഷമുണ്ടാക്കും എന്നും നേതൃയോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *