ലോകത്തെ തന്നെ ഏറ്റവും വലിയ നടനെയാണ് ഇന്ത്യക്ക് പ്രാധാനമന്ത്രിയായി കിട്ടിയത്: പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാൾ അമിതാഭ്​ ബച്ചൻ പ്രധാനമന്ത്രിയാകുന്നതാണ്​ നല്ലതെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ മിർസാപൂരിൽ പ്രചാരണത്തിനിടെയായിരുന്നു പ്രിയങ്കയുടെ പ്രസ്​താവന. പ്രധാനമന്ത്രി നരേന്ദ്രമോദി ​വലിയ നടനാണെന്നും അവർ പറഞ്ഞു.

“ലോകത്തെ തന്നെ ഏറ്റവും വലിയ നടനെയാണ് ഇന്ത്യക്ക് പ്രാധാനമന്ത്രിയായി കിട്ടിയത്. നരേന്ദ്രമോദിക്ക് പകരം അമിതാഭ് ബച്ചനെ പ്രധാനമന്ത്രിയാക്കിയിരുന്നങ്കിൽ ഇതിലും നന്നായി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചേനെ” എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

യു.പിയടക്കം നിർണായക സംസ്ഥാനങ്ങൾ 19 തീയതി വോ​ട്ടെടുപ്പിലേക്ക്​ പോകുന്നതിന്​ മുന്നോടിയായാണ്​ പ്രിയങ്കയുടെ പ്രസ്​താവന പുറത്ത്​ വന്നിരിക്കുന്നത്​. തിരഞ്ഞെടുപ്പ്​ പ്രചാരണത്തിൻെറ അവസാന ദിവസമായ വെള്ളിയാഴ്​ച ഉത്തർപ്രദേശിലെ റാലികളിലാണ്​ പ്രിയങ്ക പ​ങ്കെടുക്കുന്നത്​​.

Leave a Reply

Your email address will not be published. Required fields are marked *