സ്ക്കൂളുകളിലെ ഉച്ചഭക്ഷണം ; 342 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്ര അനുമതി

തിരുവനന്തപുരം ; സംസ്ഥാനത്തെ സ്ക്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നതിന് 342 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ പ്രോഗ്രാം അപ്രൂവൽ ബോർഡ് യോഗം അംഗീകാരം നൽകി. ഇതിൽ 219 കോടി രൂപ കേന്ദ്ര വിഹിതമാണ്.

സംസ്ഥാനം ആവശ്യപ്പെട്ട മുഴുവൻ തുകയും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ 20 കോടി കൂടുതലാണിത്. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന എല്ലാ സ്കൂളുകൾക്കും പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിന് 5000 രൂപ വീതം അനുവദിച്ചു.

1285 സ്കൂളുകളിൽ പാചകപ്പുരകൾ നവീകരിക്കുന്നതിനു സ്ക്കൂൾ ഒന്നിനു 10,000 രൂപ വീതം നൽകും. 3031 സ്ക്കൂകളിൽ ഈ വർഷം പാചകപ്പുര നിർമാണം പൂർത്തിയാക്കും.

Leave a Reply

Your email address will not be published. Required fields are marked *