തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് മൂന്നാം സ്ഥാനംമാത്രമേ ലഭിക്കുകയുള്ളൂ: ടി.എൻ പ്രതാപൻ

തൃശൂർ: തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് മൂന്നാം സ്ഥാനംമാത്രമേ ലഭിക്കുകയുള്ളൂവെന്ന് കോൺഗ്രസ്​ സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ പറഞ്ഞു. തൃശൂരിലെ വിജയസാദ്ധ്യതയിൽ ആശങ്കയെന്ന വാർത്ത അടിസ്ഥാന രഹിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫ് രണ്ടാമതെത്തുമെന്നും 25,000 വോട്ടുകളുടെയെങ്കിലും ഭൂരിപക്ഷത്തിൽ യു.ഡി.എഫ്​ വിജയിക്കുമെന്നും പ്രതാപൻ വ്യക്തമാക്കി.

“രാഹുൽ ഗാന്ധി കേരളത്തിൽ വന്നതി​​ന്റെ ഇര താനാണ്​. അദ്ദേഹം വന്നതോടെയാണ് തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ നിന്ന്​ വയനാട്ടിലേക്ക് പോയത്. അല്ലായിരുന്നെങ്കിൽ ഒന്നരലക്ഷം വോട്ട്​ ഭൂരിപക്ഷത്തിന്​ താൻ വിജയിക്കുമെന്നും പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകൾ നിഷേധിക്കുന്നു​വെന്നും മാദ്ധ്യമങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ച”താണെന്നും പ്രതാപൻ വ്യക്​തമാക്കി.

തൃശൂരിൽ വിജയ സാദ്ധ്യതയില്ലെന്ന്​ കെ.പി.സി.സി നേതൃയോഗത്തിൽ ടി.എൻ. പ്രതാപൻ ആശങ്ക പ്രകടിപ്പിച്ചുവെന്ന്​ വാർത്തകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *