ഭക്തരുടെ ഉത്കണ്ഠ മനസിലാക്കുന്നു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശത്തിൽ പ്രതിഷേധത്തിനിറങ്ങുന്ന  ഭക്തരുടെ ഉത്കണ്ഠ മനസിലാക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

എന്നാല്‍ ഗവൺമെന്റിന് മുന്നിൽ മറ്റ് വഴികളില്ല. പുന:പരിശോധനാ ഹർജിയിൽ വിധി മാറിയാൽ അതും സന്തോഷത്തോടെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യത്തിലും ഭക്ത ജനങ്ങള്‍ക്കെതിരല്ല സര്‍ക്കാര്‍. ശബരിമലയ്ക്ക് ആവശ്യമായ മറ്റെല്ലാ സര്‍ക്കാരിനേക്കാളും എല്ലാ സൗകര്യങ്ങളും ഈ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *