ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.


ശബരിമല വിധിയുടെ പേരില്‍ തെരുവിലിറങ്ങിയത് ശരിയായ നടപടിയല്ല. ഹിന്ദുക്കളുടെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. വിഷയത്തിലൂടെ വോട്ടുമാത്രമാണ് ബിജെപിയുടെ ലക്ഷ്യം. തെരുവിലിറങ്ങി പ്രതിഷേധങ്ങള്‍ നടത്തുന്നത് വോട്ടുമാത്രം ലക്ഷ്യം വെച്ചാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചപ്പോള്‍ പങ്കെടുക്കാതിരുന്നത്, ശരിയായ നിലപാടല്ല. മുഖ്യമന്ത്രിയുടേത് തുറന്ന സമീപനമാണെന്നു വെള്ളാപ്പള്ളി പറഞ്ഞു. തന്ത്രിയും തന്ത്രി കുടുംബവും മാത്രമടങ്ങുന്നതല്ല ഹിന്ദു സമൂഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോടതി വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനൊപ്പം നിയമങ്ങള്‍ അനുസരിക്കേണ്ടതുമുണ്ട്. ഇപ്പോള്‍ നടക്കുന്ന സമരത്തെ എസ്എന്‍ഡിപി പിന്തുണക്കുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *