ഹൈന്ദവ സംഘടനകള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ജെല്ലിക്കെട്ട് മാതൃകയില്‍ ഓഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ആവശ്യപ്പെട്ടാണ് രാജ്ഭവന്‍ മാര്‍ച്ച്.

ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ആചാരങ്ങള്‍ നിലനിര്‍ത്തണമെന്നും ഹൈന്ദവ സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *