മൂന്ന് അദ്ധ്യാപകർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കോഴിക്കോട്: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി അദ്ധ്യാപകൻ പരീക്ഷ എഴുതിയ സംഭവത്തിൽ മൂന്ന് അദ്ധ്യാപകർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ കെ.റസിയ,​ അദ്ധ്യാപകരായ നിഷാദ് വി മുഹമ്മദ്,​ പി.കെ ഫൈസൽ എന്നിവർക്കെതിരെയാണ് മുക്കം പൊലീസ് കേസെടുത്തത്. ഇവർക്കെതിരെ ആൾമാറാട്ടം,​ വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെ നാല് വകുപ്പുകൾ ചേർത്തിട്ടുണ്ട്.

സ്കൂളിലെ അദ്ധ്യാപകനായ നിഷാദ് വി. മുഹമ്മദാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതുകയും 32 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തത്. പരീക്ഷയുടെ പ്രധാന ചുമതല വഹിക്കുന്ന അഡിഷണൽ ഡെപ്യൂട്ടി ചീഫ് കൂടിയായിരുന്ന നിഷാദ‌് രണ്ട‌് വിദ്യാർത്ഥികൾക്ക‌് വേണ്ടി രണ്ടാം വർഷ ഇംഗ്ലീഷ‌് പരീക്ഷയും മറ്റ് രണ്ടു വിദ്യാർത്ഥികൾക്കു വേണ്ടി ഒന്നാം വർഷ കമ്പ്യൂട്ടർ പരീക്ഷയും ഓഫീസിലിരുന്ന് എഴുതുകയും 32 കുട്ടികളുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണ് പരിശോധനയിൽ കണ്ടെത്തിയത‌്. ഈ അദ്ധ്യാപകനെയും പരീക്ഷയുടെ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂർ ഗവ. ഹയർ സെക്കൻഡറി സ‌്കൂളിലെ അദ്ധ്യാപകനുമായ പി.കെ. ഫൈസൽ, പരീക്ഷ ചീഫ‌് സൂപ്രണ്ടും നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ‌്കൂൾ പ്രിൻസിപ്പലുമായ കെ. റസിയ എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തതിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *