ദേശീയ പാതാ വികസനം: പ്രോജക്ട് റിപ്പോർട്ടിൽ വീഴ്ച്ചയെന്ന് ഹൈക്കോടതി

കൊച്ചി: ചേർത്തല-തിരുവനന്തപുരം ദേശീയ പാതാ വികസന പഠനത്തിലെ പാകപ്പിഴകള്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി. പരാതികള്‍ രണ്ട് മാസത്തിനകം തീർപ്പാക്കാന്‍ സർക്കാരിന് കോടതി നിർദേശം നല്‍കി. പഠനത്തിനെതിരെ ഭൂവുടമകള്‍ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സർക്കാരിന് വേണ്ടി ഏജന്‍സി നടത്തിയ പഠനത്തില്‍ 8 വിദ്യാഭ്യാസ സ്ഥാപനങ്ങളെയേ ബാധിക്കൂ എന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, 142 സ്കൂളുകളെ ബാധിക്കുമെന്നാണ് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്. 23 ആരാധാനാലയങ്ങളെ ബാധിക്കൂവെന്നാണ് സർക്കാർ കണക്കെങ്കില്‍ അത് 206 ആരാധനാലയങ്ങളെ ബാധിക്കുമെന്ന് പരാതിക്കാർ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ സർക്കാരിന്‍റെ പഠനറിപ്പോർട്ടില്‍ വസ്തുതാപരമായി  നിരവധി പാകപ്പിഴകളുണ്ടെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് പരാതിക്കാർക്കെല്ലാം നോട്ടീസ് നല്‍കി അവരുടെ ആവശ്യം കേട്ട ശേഷം രണ്ടുമാസത്തിനകം പരിഹാരം കാണണമെന്ന് നിർദേശിച്ചാണ് കോടതി ഹർജി തീർപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *