മരടില്‍ 5 ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ 5 ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്നു സുപ്രീം കോടതി. ഹോളി ഫെയ്ത് അപാർട്മെൻറ്, ജെയ്ൻ ഹൗസിങ്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹോളിഡെ ഹെറിറ്റേജ് എന്നീ ഫ്ലാറ്റുകളാണ് പൊളിച്ചുനീക്കാൻ കോടതി ഉത്തരവിട്ടത്. അനധികൃത നിർമാണം മൂലമുള്ള പ്രളയദുരന്തം താങ്ങാൻ ഇനിയും കേരളത്തിനാവില്ലെന്നു കോടതി വിലയിരുത്തി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊളിച്ചു നീക്കാൻ ഒരുമാസം സമയം നൽകി.

Leave a Reply

Your email address will not be published. Required fields are marked *