അരവിന്ദ് കേജ്‌രിവാളിനു നേരേ ആക്രമണം; പിന്നിൽ ബിജെപിയെന്ന് എഎപി

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു നേരേ ആക്രമണം. റോഡ് ഷോയ്ക്കിടെ യുവാവ് കേജ്‌രിവാളിന്റെ മുഖത്തടിക്കുകയായിരുന്നു.

തുറന്ന വാഹനത്തിൽ പ്രചാരണം നടത്തുന്നതിനിടെ മുന്നിലൂടെ കയറിയ യുവാവാണ് കേജ്‌രിവാളിനെ മർദിച്ചത്. ഇയാളെ പൊലീസും എഎപി പ്രവർത്തകരും ചേർന്നു കീഴ്പ്പെടുത്തി. ന്യൂഡൽഹി മണ്ഡലത്തിലെ മോട്ടർ നഗർ പ്രദേശത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാണത്തിനിടെയായിരുന്നു സംഭവം.

ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്നു എഎപി ആരോപിച്ചു. മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചവരുത്തിയതിനെ അപലപിക്കുന്നതായും എഎപി ട്വിറ്ററിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *