രാജ്യത്ത് 15.19 ലക്ഷം വിദ്യാർത്ഥികള്‍ നീറ്റ് പരീക്ഷയ്ക്ക്

തിരുവനന്തപുരം: മെഡിക്കൽ കോഴ്സിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷ നീറ്റ് ഇന്ന് നടക്കും. രാജ്യത്താകെ 15.19 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തിൽ ഒരു ലക്ഷത്തോളം പേർ പരീക്ഷ എഴുതും. ഉച്ചക്ക് രണ്ട് മണിക്കാണ് പരീക്ഷ.

പതിവ് പോലെ കർശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണയും നീറ്റ് പരീക്ഷ. രാജ്യത്തെ 154 നഗരങ്ങളിൽ 15.19 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് ലക്ഷം പേരാണ് ഇത്തവണ കൂടുതൽ കേരളത്തിൽ വിവിധ ജില്ലകളിലായി 96,.535 പേരാണ് പരീക്ഷക്ക് അപേക്ഷിച്ചത്.

ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെയാണ് പരീക്ഷ. ഒന്നരക്ക് ശേഷം പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഡ്രസ്സ് കോഡുണ്ട്. ഇളം നിറത്തിലുള്ള അരക്കൈ ഷർട്ട് വേണം. കൂർത്ത, പൈജാമ എന്നിവ പാടില്ല. ചെരിപ്പ് ഉപയോഗിക്കാം, പക്ഷെ ഷൂ പാടില്ല. വാച്ച്, ബ്രെയിസ് ലെറ്റ് തൊപ്പി ബെൽറ്റ് എന്നിവയും പാടില്ല,

ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള കണ്ണടയാകാം എന്നാൽ സൺ ഗ്ലീസിന് വിലക്കുണ്ട്. മുസ്ലീം പെൺകുട്ടികൾക്ക് മതാചാരപ്രകാരമുള്ള ശിരോ വസ്ത്രമാകാം എന്നാൽ ഇവ ധരിക്കുന്നവർ പരിശോധനക്കായി 12.30 ഹാളിൽ എത്തണം. കഴിഞ്ഞ രണ്ട് തവണയും പരിശോധനയെ ചൊല്ലി പല കേന്ദ്രങ്ങളിലും തർക്കങ്ങൾ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *