പാലാ ഉപതെരഞ്ഞെടുപ്പ്; മാണി സി കാപ്പന്‍ ഇടത് മുന്നണ് സ്ഥാനാര്‍ത്ഥി

കോട്ടയം: കെഎം മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് നടത്തുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനെ പ്രഖ്യാപിച്ചു. കോട്ടയത്ത് ചേര്‍ന്ന എന്‍സിപി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലാ സീറ്റില്‍ കെഎം മാണിയുടെ എതിരാളി മാണി സി കാപ്പനായിരുന്നു.

പാലാ നിയോജക മണ്ഡലത്തെ നിയമസഭയില്‍ ഇത് വരെ പ്രതിനിധീകരിച്ചിട്ടുള്ളത് കെഎം മാണി മാത്രമാണ്. 1965 മുതല്‍ 13 തവണ അദ്ദേഹം പാലായില്‍ നിന്നും വിജയിച്ച് നിയമസഭയിലെത്തി. കെഎം മാണിയുടെ വിയോഗത്തിന് ശേഷം കേരളാകോണ്‍ഗ്രസിനെതിരെ വീണ്ടും പാലായില്‍ ജനവിധി തേടുകയാണ് മാണി സി കാപ്പന്‍.

Leave a Reply

Your email address will not be published. Required fields are marked *