സ്‌കൂളുകളിൽ സൗജന്യ കൈത്തറി യൂണിഫോം എത്തിക്കും

തിരുവനന്തപുരം: സ്‌കൂൾ തുറക്കും മുൻപു വിദ്യാർഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം സ്‌കൂളുകളിൽ എത്തിക്കും. സർക്കാർ സ്‌കൂളുകളിലെ 1 മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്കും എയ്ഡഡ് മേഖലയിൽ 1 മുതൽ 4 വരെ ക്ലാസുകളിലെ കുട്ടികൾക്കുമാണു സൗജന്യമായി യൂണിഫോം നൽകുന്നത്. 8.5 ലക്ഷം വിദ്യാർഥികൾക്കായി 42 ലക്ഷം മീറ്റർ തുണിയാണ് ആവശ്യം. തുണിവിതരണം തുടങ്ങി.

കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ഹാൻവീവും എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഹാൻടെക്‌സുമാണു കൈത്തറി യൂണിഫോം തുണി വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ കൈത്തറി  സഹകരണ സംഘങ്ങളിൽ നിന്നാണ് ആവശ്യമായ തുണികൾ ശേഖരിക്കുന്നത്. ഓരോ സ്‌കൂളിന്റെയും കളർകോഡിന് അനുസരിച്ച് തുണി എഇഒമാരെ ഏൽപ്പിക്കും. കൈത്തറി തുണി ഉൽപാദിപ്പിച്ച തൊഴിലാളികൾക്ക് ഇതുവരെ 100 കോടി രൂപ കൂലിയിനത്തിൽ നൽകി. നിർമാണത്തിനാവശ്യമായ 25 കോടിയോളം വിലവരുന്ന നൂൽ ഭൂരിഭാഗവും സംസ്ഥാനത്തെ സ്പിന്നിങ് മില്ലുകളിലാണ് ഉൽപാദിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *