നമ്പിക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണകലാകേന്ദ്രത്തിന്റെ നൃത്തസന്ധ്യ

തിരുവനന്തപുരം: ചെറുവയ്ക്കല്‍ നന്വിക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവത്തോടനുബന്ധിച്ച് ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നൃത്തസന്ധ്യ അരങ്ങേറി. പുതുതായി നിര്‍മ്മിച്ച ക്ഷേത്ര സ്റ്റേജിലാണ് പരിപാടി അവതരിപ്പിച്ചത്. കുട്ടികളുടേതടക്കമുള്ള നിരവധി ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, സിനിമാറ്റിക്, ഗ്രൂപ്പ്, സോളോ ഡാന്‍സുകള്‍ കലാപരിപാടിക്ക് കൊഴുപ്പ് കൂട്ടി.

ഈ മാസം ഒന്നിന് ആരംഭിച്ച ക്ഷേത്രോത്സവത്തില്‍ നൃത്തസന്ധ്യ, സംഗീതസന്ധ്യ, സംഗീതകച്ചേരി, മേജര്‍സെറ്റ് കഥകളി, കരോക്കെ ഗാനമേള തുടങ്ങിയവ പ്രധാന കലാപരിപാടികളാണ്. ഏഴാം ഉത്സവദിനമായ ഏഴിന് രാത്രി 8.45ന് പള്ളിവേട്ട, ആനപ്പുറത്ത് എഴുന്നള്ളത്ത് ഒന്‍പതിന് താലപ്പൊലിയുടെ അകമ്പിയോടെക്ഷേത്രത്തില്‍ തിരികെ പ്രവേശിക്കും. സമാപന ദിനമായ എട്ടാം തീയതി 6.30ന് തിരു ആറാട്ട്, രാത്രി ഒന്‍പതിന് തൃക്കൊടിയിക്ക്.

Leave a Reply

Your email address will not be published. Required fields are marked *