കള്ളവോട്ട് ആരോപണത്തിൽ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: കേരളത്തിലെ കള്ളവോട്ട് ആരോപണത്തിൽ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നിങ്ങൾ എന്തുകൊണ്ടാണ് മുസ്‌ലിംഗീന്റെയും യു.ഡി.എഫിൻറെയും കള്ളവോട്ടിനെക്കുറിച്ച് പറയാത്തത്. മാദ്ധ്യമങ്ങൾക്ക് അജൻഡയുണ്ടെന്നും കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതിനാൽ അത് നടപ്പാവില്ലെന്നും യെച്ചൂരി പറഞ്ഞു.

വെസ്റ്റ് ത്രിപുര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപകമായി ബൂത്തുപിടുത്തവും അക്രമവും അരങ്ങേറിയ ത്രിപുര വെസ്റ്റ് പാർലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണം. ഏപ്രിൽ 11 നടന്ന തിരഞ്ഞെടുപ്പിൽ അമ്പതു ശതമാനത്തിലേറെ വോട്ടർമാർക്കും വോട്ടു രേഖപ്പെടുത്താനായിട്ടില്ല. ത്രിപുരയിലെ ദേശർകഥയുടെ പ്രസിദ്ധീകരണം തടഞ്ഞ ജില്ലാ മജിസ്‌ട്രേറ്റിനെയാണ് റിട്ടേണിങ് ഓഫീസറായി നിയമിച്ചത്. പക്ഷപാതപരമായി പെരുമാറിയ ഒരു ഉദ്യോഗസ്ഥനെ നിർണായകമായ തിരഞ്ഞെടുപ്പ് ഉത്തരവാദിത്തമേൽപ്പിച്ചത് ഉചിതമായില്ല. 433 ബൂത്തുകളിൽ ക്രമക്കേട് നടന്നതായാണ് ഔദ്യോഗികമായ കണ്ടെത്തൽ. യഥാർത്ഥത്തിൽ 846 ബൂത്തുകളിൽ ക്രമക്കേട് അരങ്ങേറിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.

സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം നീലോൽപ്പൽ ബസു, ത്രിപുരയിൽ നിന്നുള്ള എം.പിമാരായ ശങ്കർപ്രസാദ് ദത്ത, ജിതേന്ദ്ര ചൗധരി എന്നിവരും യെച്ചൂരിയ്‌ക്കൊപ്പം കമ്മിഷനെ കണ്ടു

Leave a Reply

Your email address will not be published. Required fields are marked *