രാഹുൽ ജനിച്ചത് ഇവിടെയെന്ന് എല്ലാവർക്കും അറിയാം പ്രിയങ്ക ഗാന്ധി

അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇവിടെയാണ് ജനിച്ചതെന്ന് രാജ്യം മുഴുവൻ അറിയാവുന്ന കാര്യമാണെന്ന് വിദേശ പൗരത്വ വിഷയത്തിൽ നോട്ടിസ് അയച്ച കേന്ദ്രസർക്കാരിന്റെ നടപടിയോട് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിൽ 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് രാഹുൽ ഗാന്ധിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.

‘രാഹുൽ ഒരു ഹിന്ദുസ്ഥാനിയാണെന്നും ഇവിടെയാണ് ജനിച്ചു വളർന്നതെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത്തരമൊരു അസംബന്ധം കേട്ടിട്ടേയില്ല’ അമേഠിയിൽ പ്രചാരണത്തിനെത്തിയ പ്രിയങ്ക മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. നാലാം ഘട്ട പോളിങ് കഴിഞ്ഞതിനുശേഷമാണ് രാഹുലിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടിസ് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *