കള്ളവോട്ട് പരാതി ഗൗരവതരം: ടിക്കാറാം മീണ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കാന്‍ നടപടി ആരംഭിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ.  കണ്ണൂരില്‍ നിന്നും കാസര്‍കോട്ടുനിന്നും പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കള്ളവോട്ടു ചെയ്‌തെന്ന വാര്‍ത്തകളെ കമ്മിഷന്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഈ വിധത്തില്‍ വിഷയം അന്വേഷിച്ച് വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ കലക്ടര്‍മാരോട് ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *