രാഹുല്‍ സുപ്രീം കോടതിയില്‍ ഖേദം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിയെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ ഖേദം പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടില്‍ നടത്തിയ പരാമര്‍ശമാണെന്നും കോടതി അത്തരത്തില്‍ പറഞ്ഞിരുന്നില്ലെന്നും രാഹുല്‍ അറിയിച്ചു. തന്റെ പ്രസ്താവന രാഷ്ട്രീയ എതിരാളികള്‍ ദുരുപയോഗപ്പെടുത്തിയതാണെന്നും രാഹുല്‍ വ്യക്തമാക്കി. വിധി പൂര്‍ണമായി കാണാതെ മാധ്യമങ്ങളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികരിച്ചതാണെന്നും രാഹുല്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *