ലോക്‌സഭാ തെരഞ്ഞെടുപ്പ്;  ജില്ല സമ്പൂര്‍ണ സജ്ജം – ജില്ലാ കളക്ടര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ജില്ല സമ്പൂർണ സജ്ജം – ജില്ലാ കളക്ടർ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തിരുവനന്തപുരം ജില്ല സമ്പൂർണ സജ്ജമായതായി ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.  തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലനം വിവിധ ഘട്ടങ്ങളിലായി പൂർത്തിയായി.  തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിശദീകരിക്കാൻ കളക്ടറേറ്റിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് കളക്ടർ ഇക്കാര്യങ്ങൾ അറിയിച്ചത്.

ജില്ലയിലെ 738 ബൂത്തുകളിൽ പരിശോധന നടത്തിയതിൽ 261 എണ്ണം പ്രശ്നസാധ്യതയുള്ളതായി കണ്ടെത്തിട്ടുണ്ട്. ഇവിടത്തെ 132 പോളിംഗ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിങും 129 മേഖലകളിൽ മൈക്രോ ഒബ്‌സർവർമാരെയും നിയോഗിച്ചതായി കളക്ടർ അറിയിച്ചു.  97 വൾണറബിൾ ബൂത്തുകളും ജില്ലയിലുണ്ട്.  എല്ലായിടത്തും സമാധാനപരമായ അന്തരീക്ഷത്തിൽ പോളിംഗ് നടത്താനുള്ള എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയതായും കളക്ടർ പറഞ്ഞു.

തിരിച്ചറിയൽ കാർഡില്ലാത്ത വോട്ടർമാർക്ക് പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നൽകിയിട്ടുള്ള ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, പാൻകാർഡ്, ഫോട്ടോ പതിച്ച പെൻഷൻ രേഖകൾ, ആധാർ കാർഡ്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ഹെൽത്ത് ഇൻഷുറൻസ് സമാർട്ട് കാർഡ്, എന്നിവയിലേതെങ്കിലും ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താമെന്നും കളക്ടർ പറഞ്ഞു.  വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടും വോട്ടേഴ്‌സ് സ്ലിപ്പ് ലഭിച്ചിട്ടില്ലാത്തവർക്കും തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്യാവുന്നതാണ്.

ഭിന്നശേഷിക്കാരായ 2600 പേർക്ക് പോളിംഗ് സ്റ്റേഷനിലെത്താൻ വാഹനസൗകര്യം എർപ്പെടുത്തിയതായും വോട്ടവകാശമുള്ള എല്ലാവരും അഭിമാനപൂർവം അത് വിനിയോഗിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ജില്ലയുടെ തെരഞ്ഞെടുപ്പ് വിവരങ്ങളുമായി ഇലക്ഷന്‍ ഗൈഡ്

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയുടെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഇലക്ഷന്‍ ഗൈഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കി. ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അസിസ്റ്റന്റ് കളക്ടര്‍ ജി. പ്രിയങ്കയ്ക്ക് നല്‍കിയാണ് പ്രകാശന ചെയ്തത്. തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥിതിവിവര കണക്കുകളും ഒന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പു മുതലുള്ള ജില്ലയുടെ തെരഞ്ഞെടുപ്പ് ചരിത്രവും തെരഞ്ഞെടുപ്പ് പ്രക്രിയയും ഇലക്ഷന്‍ ൈഗഡില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ജില്ലയിലെ വോട്ടര്‍മാരുടെ കണക്കുകള്‍, പോളിംഗ് ബൂത്തുകള്‍, പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍, വിവിപാറ്റ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇലക്ഷന്‍ ഗൈഡിലുണ്ട്. തെരഞ്ഞെടുപ്പുകളെ അടുത്തറിയാനും അവലോകനം ചെയ്യാനും ഗൈഡ് സഹായകമാണ്.

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ 13,46,641 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,29,327 പുരുഷന്മാരും 7,17,300 സ്ത്രീകളും 14 ഭിന്നലിംഗക്കാരുമാണുള്ളത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ 12,67,523 വോട്ടര്‍മാരുണ്ട്. ഇതില്‍ 6,60,932 പുരുഷന്മാരും 7,06,557 സ്ത്രീകളും 34 ഭിന്നലിംഗക്കാരുമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ       മൊബൈല്‍ ആപ്പായ സി.വിജിലിനെക്കുറിച്ചും ഗൈഡില്‍ വിശദീകരിക്കുന്നു.

കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഇലക്ഷന്‍ ഗൈഡിന്റെ കോപ്പി ലഭ്യമാണ്.

കോവളം നിയോജകമണ്ഡലത്തിലെ പോളിംഗ് കേന്ദ്രങ്ങളില്‍ മാറ്റമുണ്ട്. ഭേദഗതി വരുത്തിയ പോളിംഗ് കേന്ദ്രങ്ങളുടെ
പട്ടിക ചുവടെ

പോളിംഗ്  സ്റ്റേഷന്‍ നമ്പര്‍    നിലവിലെ പോളിംഗ് സ്റ്റേഷന്‍    പുതിയ പോളിംഗ് സ്റ്റേഷന്‍
1    എല്‍.എം.എസ് ലോവര്‍ പ്രൈമറി സ്‌കൂള്‍, മുട്ടക്കാട്    സി.എസ്.ഐ പാരിഷ് ഹാള്‍,  മുട്ടക്കാട്
4    എല്‍.എം.എസ് ലോവര്‍ പ്രൈമറി സ്‌കൂള്‍, മംഗലത്തുകോണം (വെസ്റ്റ് പോര്‍ഷന്‍)    എല്‍.എം.എസ് ലോവര്‍ പ്രൈമറി സ്‌കൂള്‍, മംഗലത്തുകോണം ( നോര്‍ത്ത് ബിള്‍ഡിംഗ് വെസ്റ്റ് പോര്‍ഷന്‍)
5    എല്‍.എം.എസ് ലോവര്‍ പ്രൈമറി സ്‌കൂള്‍, മംഗലത്തുകോണം ( ഈസ്റ്റ് പോര്‍ഷന്‍)    എല്‍.എം.എസ് ലോവര്‍ പ്രൈമറി സ്‌കൂള്‍, മംഗലത്തുകോണം (നോര്‍ത്ത് ബിള്‍ഡിംഗ് ഈസ്റ്റ് പോര്‍ഷന്‍)
13    എല്‍.എം.എസ് ലോവര്‍ പ്രൈമറി സ്‌കൂള്‍,  മുട്ടക്കാട്    സി.എസ്.ഐ പാരിഷ് ഹാള്‍, മുട്ടക്കാട്
76    കെ.വി ലോവര്‍ പ്രൈമറി സ്‌കൂള്‍, തേമ്പാമുട്ടം(സൗത്ത് പോര്‍ഷന്‍)    അംഗനവാടി നമ്പര്‍ 4, തേമ്പാമുട്ടം
77    കെ.വി ലോവര്‍ പ്രൈമറി സ്‌കൂള്‍, തേമ്പാമുട്ടം( മിഡില്‍ പോര്‍ഷന്‍)    ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് തേമ്പാമുട്ടം
78    കെ.വി ലോവര്‍ പ്രൈമറി സ്‌കൂള്‍, തേമ്പാമുട്ടം (നോര്‍ത്ത് പോര്‍ഷന്‍)    ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം, തേമ്പാമുട്ടം
127    ഗവ. എസ്.വി ലോവര്‍ പ്രൈമറി സ്‌കൂള്‍, മുല്ലൂര്‍ (ഈസ്റ്റ് ബിള്‍ഡിംഗ്)    ഗവ. എല്‍.വി ലോവര്‍ പ്രൈമറി സ്‌കൂള്‍, മുല്ലൂര്‍ (ഈസ്റ്റ് ബിള്‍ഡിംഗ്)
160    എല്‍.പി സ്‌കൂള്‍,പൂതംകോട്    പി.ഡബ്ലു.ഡി ഓഫീസ്, കാഞ്ഞിരംകുളം
`165    പി.ഡബ്ലു.ഡി സെക്ഷന്‍ ഓഫീസ്, കാഞ്ഞിരംകുളം    ഗവ. എച്ച്.എസ് കാഞ്ഞിരംകുളം
179    ലിയോ തേര്‍ട്ടീന്‍ത്ത് ഹൈസ്‌കൂള്‍, പുല്ലുവിള(ന്യൂ ബില്‍ഡിംഗ് നോര്‍ത്ത് പോര്‍ഷന്‍)    ലിയോ തേര്‍ട്ടീന്‍ത്ത് ഹൈസ്‌കൂള്‍, പുല്ലുവിള (ഓഫീസ് ബില്‍ഡിംഗ്, റൂം നമ്പര്‍ 1)
180    ലിയോ തേര്‍ട്ടീന്‍ത്ത് ഹൈസ്‌കൂള്‍, പുല്ലുവിള    ലിയോ തേര്‍ട്ടീന്‍ത്ത് ഹൈസ്‌കൂള്‍, പുല്ലുവിള (ഓഫീസ് ബില്‍ഡിംഗ് റൂം നമ്പര്‍ 2)
207    ഗവ. ഹൈസ്‌കുള്‍ പൂവാര്‍ (വെസ്റ്റ് ബില്‍ഡിംഗ് സൗത്ത് പോര്‍ഷന്‍)    ഗവ. ഹൈസ്‌കുള്‍ പൂവാര്‍ (നോര്‍ത്ത് ബിള്‍ഡിംഗ് വെസ്റ്റ് പോര്‍ഷന്‍)
208    ഗവ. ഹൈസ്‌കുള്‍ പൂവാര്‍(വെസ്റ്റ് ബില്‍ഡിംഗ്  നോര്‍ത്ത് പോര്‍ഷന്‍)    ഗവ. ഹൈസ്‌കുള്‍ പൂവാര്‍(നോര്‍ത്ത് ബില്‍ഡിംഗ് ഈസ്റ്റ് പോര്‍ഷന്‍)
215    ഗവ. ന്യൂ ലോവര്‍ പ്രൈമറി സ്‌കൂള്‍, അരുമാനൂര്‍ത്തുറ(വെസ്റ്റ് പോര്‍ഷന്‍)    ഗവ. ന്യൂ ലോവര്‍ പ്രൈമറി സ്‌കൂള്‍, അരുമാനൂര്‍ത്തുറ(സെന്‍ട്രല്‍ പോര്‍ഷന്‍)
(പി.ആര്‍.പി. 505/2019)

* വിതരണകേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരം വാര്‍ത്തയോടൊപ്പം അറ്റാച്ച് ചെയ്യുന്നു.
ദയവായി ശ്രദ്ധിച്ചാലും

പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വിതരണം

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നും പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെ ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ തുക ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുള്ളതായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.

(പി.ആര്‍.പി. 506/2019)

മീഡിയാ ഹെല്‍പ്പ് ഡെസ്‌ക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഏപ്രില്‍ 22, 23 തീയതികളില്‍ കളക്ടറേറ്റില്‍ മീഡിയാ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കും. ഫോണ്‍ നമ്പര്‍ 0471-2731300, 9496003215.

(പി.ആര്‍.പി. 507/2019)

Leave a Reply

Your email address will not be published. Required fields are marked *