ശ്രീധരന്‍പിള്ളക്കെതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‍ലിങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരന്‍പിള്ളക്കെതിരെ നടപടിക്ക് ശുപാര്‍ശ. പരാമർശം ജനപ്രാതിനിധ്യ നിയമത്തിന്‍റെ ലംഘനമെന്ന് മുഖ്യതിര‍ഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വിലയിരുത്തി. നടപടി വേണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.

ശ്രീധരൻപിള്ള മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണവുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയിരുന്നു. എൽഡിഎഫ് ശ്രീധരൻപിള്ളയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുകയും ചെയ്തു. പ്രസംഗം വിവാദമായതോടെ, വാചകങ്ങൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വർഗീയ വികാരമിളക്കി വിടാനാണ് യുഡിഎഫും എൽഡിഎഫും ശ്രമിക്കുന്നതെന്ന വിശദീകരണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു. ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങളിലായിരുന്നു വിവാദ പരാമർശം.

Leave a Reply

Your email address will not be published. Required fields are marked *