താൻ ഉൾപ്പെടുന്ന പിന്നാക്ക സമുദായത്തെയാണു  രാഹുൽ അധിക്ഷേപിച്ചതെന്നു പ്രധാനമന്ത്രി

സോളാപുർ: എന്താണ് ഈ കളളൻമാർക്കെല്ലാം മോദിയെന്ന പേര് വന്നതെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർശത്തോടെ താൻ ഉൾപ്പെടുന്ന പിന്നാക്ക സമുദായത്തെയാണു  രാഹുൽ അധിക്ഷേപിച്ചതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.  മഹാരാഷ്ട്രയിലെ സോളാപുരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇത് പറഞ്ഞത്.

ഉന്നതകുലജാതനായ ഒരാൾ കാവൽക്കാരൻ കളളനാണെന്നു പ്രചരിപ്പിച്ചു. ഇപ്പോൾ ഒരു പിന്നാക്ക സമുദായത്തെ അപകീർത്തിപ്പെടുത്താനാണു ശ്രമം. പിന്നാക്ക സമുദായത്തിൽ നിന്നു ഉയർന്നു വന്ന ആൾ  എന്ന നിലയിൽ ഈ അപമാനം തനിക്കു പുതിയതല്ലെന്നും മോദി പറഞ്ഞു. ഉന്നതകുലജാതനല്ലെന്ന ഒറ്റ കാരണത്താൽ കോൺഗ്രസ് വർഷങ്ങളായി തന്നെ അപഹസിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. ഈ അപമാനങ്ങളൊന്നും എനിക്കു പുതിയ കാര്യമല്ല, എന്നാൽ ഒരു സമുദായത്തെ മുഴുവൻ അപമാനിക്കുന്നത് കൈ കെട്ടി നോക്കിയിരിക്കാനാകില്ല. എന്നെ കളളനെന്നു വിളിക്കുക വഴി ഒരു സമുദായത്തെ മുഴുവൻ രാഹുൽ അപമാനിച്ചിരിക്കുന്നു– മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *