ആർ.എസ്.എസ് ചെയ്തതൊന്നും ഇടതുപക്ഷം രാജ്യത്തോട് ചെയ്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി

തിരുവനന്തപുരം: ആർ.എസ്.എസ് ചെയ്തതൊന്നും ഇടതുപക്ഷം രാജ്യത്തോട് ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഭരണഘടനാസ്ഥാപനം തകർക്കുകയാണ് ആർ.എസ്.എസ് ചെയ്തത്. എന്നാൽ ഇടതുപക്ഷം അങ്ങനെ ചെയ്തിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. ബി.ജെ.പിയേയും ആർ.എസ്.എസിനെതിരെയും രാഹുൽ ഗാന്ധി കടന്നാക്രമിച്ചു.

ഇടതുപക്ഷത്തെ അനുകൂലിച്ചാണ് രാഹുൽ പ്രചരണത്തിൽ ഉടനീളം പ്രസംഗിച്ചിരുന്നത്. കേരളത്തിൽ മത്സരിക്കുന്നത് ആർ.എസ്.എസിന്റെ തെറ്റായ ശെെലി തുറന്ന് കാട്ടാനാണ്. ആർ.എസ്.എസിന്റെ വിദ്വേഷരാഷ്ട്രീയത്തെ സ്നേഹം കൊണ്ട് നേരിടുമെന്നും രാഹുൽഗാന്ധി പറഞ്ഞു. ന്യായ് പദ്ധതിക്ക് വേണ്ടി അംബാനിയെപ്പോലുളളവരിൽ നിന്ന് പണം കണ്ടെത്തും. മദ്ധ്യവർഗത്തിന്റെ പണം പിടിച്ചുവാങ്ങുമെന്ന മോദിയുടെ ആരോപണം പച്ചക്കള്ളമാണെന്നും രാഹുൽ വ്യക്തമാക്കി.

പത്തനാപുരത്ത് നിന്ന് തുടങ്ങി പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലേയെല്ലാം പൊതുയോഗങ്ങളിൽ രാഹുൽ പങ്കെടുത്തു, അവിടെയൊന്നും ഇടതുപക്ഷത്തിനെതരെ ഒരു വിമർശനവും ഉയർത്തിയിരുന്നില്ല. മുമ്പ് വയനാട്ടിൽ എത്തിയപ്പോഴും ഇടതുപക്ഷത്തിനെതിരെ ഒന്നും സംസാരിക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *