പാക്ക് എഫ് 16 ഇന്ത്യ തകർത്തു; റഡാർ ചിത്രങ്ങൾ പുറത്തുവിട്ട് വ്യോമസേന

ന്യൂഡൽഹി: പാക്കിസ്ഥാന്‍റെ എഫ്-16 പോര്‍വിമാനം തകര്‍ത്തതിന് തെളിവുണ്ടെന്ന് ഇന്ത്യൻ വ്യോമസേന. വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ മിഗ്–21 ബൈസൺ ഉപയോഗിച്ച് എഫ്–16 തകർക്കുന്നതിന്റെ റഡാർ ചിത്രങ്ങൾ വ്യോമസേന പുറത്തുവിട്ടു. പാക്കിസ്ഥാൻ ഒന്നിലധികം അംറാം മിസൈലുകൾ തൊടുത്തതിന്റെ തെളിവുകളുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് എഫ് 16 തകർന്നു വീണത്.

ദൗത്യത്തിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനവും തകർന്നു. അതിൽ നിന്നു സുരക്ഷിതമായി ഇജക്ട് ചെയ്ത അഭിനന്ദൻ പാക്കിസ്ഥാന്റെ പിടിയിലാകുകയായിരുന്നുവെന്ന് എയർ സ്റ്റാഫ് (ഓപ്പറേഷൻസ്) അസിസ്റ്റന്റ് ചീഫ് എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ പറഞ്ഞു. എഫ് 16 തകർന്നതു സംബന്ധിച്ച് കൂടുതൽ തെളിവുകൾ വ്യോമസേനയുടെ പക്കലുണ്ടെന്നും എന്നാൽ സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും വൈസ് മാർഷൽ പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *