ബിജെപി പ്രകടനപത്രിക ‘സങ്കൽപ് പത്ര്’ പുറത്തിറക്കി

ന്യൂഡൽഹി :  ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് ബിജെപി. ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള പ്രകടപത്രിക ‘സങ്കൽപ് പത്ര്’ പുറത്തിറക്കി പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. 75–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ 75 പദ്ധതികൾ. ഏകീകൃത സിവിൽകോഡും പൗരത്വബില്ലും നടപ്പാക്കും. ആറു കോടി ജനങ്ങളുമായി സംസാരിച്ച് തയാറാക്കിയ പത്രികയാണെന്നും അമിത് ഷാ പറഞ്ഞു. ആദ്യഘട്ട പോളിങ്ങിന് 3 ദിവസങ്ങൾ ശേഷിക്കെയാണ് ബിജെപി പ്രകടനപത്രിക പുറത്തുവരുന്നത്.

കർഷകർക്കും ചെറുകിട വ്യാപാരികൾക്കും 60 വയസിനു ശേഷം പെൻഷനും ഭൂപരിധി പരിഗണിക്കാതെ എല്ലാ കർഷകർക്കു 6000 രൂപ ധനസഹായം അടക്കം വാഗ്ദാനമുണ്ട്. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും. പലിശരഹിത കർഷക കെഡ്രിറ്റ് കാർഡ് ഉറപ്പാക്കും. ഭരണഘടനാപരിധിക്കുള്ളിൽ നിന്നു രാമക്ഷേത്ര നിർമാണത്തിനു സൗകര്യമൊരുക്കും ശബരിമലയിൽ വിശ്വാസം സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമുണ്ട്

 

Leave a Reply

Your email address will not be published. Required fields are marked *