സംസ്ഥാനത്ത് 242 പേര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. ആകെ സമര്‍പ്പിക്കപ്പെട്ട 303 പത്രികകളില്‍ 242 എണ്ണം സ്വീകരിച്ചു. വയനാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത്. വയനാട്-22, ആറ്റിങ്ങല്‍-21, പത്തനംതിട്ട-7, ആലത്തൂര്‍-7, കോട്ടയം-7 എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളില്‍ സ്വീകരിക്കപ്പട്ട പത്രികകളുടെ എണ്ണം. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്താകെ രണ്ട് കോടി അറുപത്തിയൊന്ന് ലക്ഷത്തി നാല്‍പ്പത്താറായിരത്തി എണ്ണൂറ്റി അന്‍പത്തി മൂന്ന് വോട്ടര്‍മാരുണ്ട്. പ്രവാസി വോട്ടര്‍മാര്‍-73,000, ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍-173. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാര്‍. കുറവ് ഇടുക്കി ജില്ലയിലും. യുവ വോട്ടര്‍മാര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *