സൂര്യതാപം: ജാഗ്രതാ നിർദ്ദേശം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: പ്രതികൂല കാലവസ്ഥയെത്തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ജാഗ്രതാ നിർദ്ദേശം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വയനാട് ജില്ലയൊഴികെയുള്ള 13 ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ചൂട് വർദ്ധിക്കും. താപനില ഉയരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

കടുത്ത ചൂടിന് ശമനമില്ലാത്തതിനാല്‍ സംസ്ഥാനത്ത് സൂര്യതാപ മുന്നറിയിപ്പ് രണ്ടുദിവസത്തേക്ക് കൂടി നീട്ടി. വയനാട് ഒഴികെയുള്ള ജില്ലകളില്‍ വരും ദിവസങ്ങളില്‍ ശരാശരി താപനില മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നുമണിവരെ നേരിട്ട് സൂര്യതാപം മേല്‍ക്കുന്നത് ഒഴിവാക്കണം.

നേരത്തെ ഏപ്രില്‍ ആറുവരെയാണ് സംസ്ഥാനത്ത് സൂര്യതാപ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ താപനില വ്യത്യാസമില്ലാതെ തുടരുന്നതിനാൽ മുന്നറിയിപ്പ് രണ്ടുദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. മാര്‍ച്ച് ആദ്യവാരം മുതലാണ് സംസ്ഥാനത്തെ കൂടിയതാപനിലയില്‍ വര്‍ധനവ് തുടങ്ങിയത്.

ഇതിനിടെ പലഭാഗങ്ങളിലായി നിരവധി പേര്‍ക്ക് സൂര്യാഘാതമേല്‍ക്കുകയും സൂര്യാഘാതമേറ്റ് മരണങ്ങള്‍ സംഭവിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *