പ്രധാനമന്ത്രി 12ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. ഏപ്രിൽ പന്ത്രണ്ടിന് തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുക്കും.

പ്രധാനമന്ത്രിക്ക് പുറമെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയനേതാക്കളുടെ വൻനിര തന്നെ എത്തുണ്ട്. കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും കേരളത്തിൽ പ്രചാരണത്തിനായി വരും ദിവസങ്ങളിൽ എത്തും.

കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബിഎസ് യെദ്യൂരപ്പ ഈ മാസം എട്ടാം തീയതി കേരളത്തിൽ പ്രചാരണത്തിനായി എത്തും. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും ആർകെ സിംഗും ഒൻപതാം തീയതിയും വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് പതിനൊന്നാം തീയതിയും പ്രചാണത്തിനെത്തും.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് 13-ാം തീയതിയും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി 15-ാം തീയതിയും പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ 16-ാം തീയതി റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ 19-ാം തീയതിയും മുഖ്താർ അബ്ബസ് നഖ്വി 20-ാം തീയതിയും കേരളത്തിലെത്തും.

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊട്ടിക്കലാശ ദിനമായ ഏപ്രിൽ 21ന് കേരളത്തിൽ പ്രചാരണത്തിനായെത്തും.

Leave a Reply

Your email address will not be published. Required fields are marked *