ഭൂമി ഇടപാട്; ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കോടതി

കൊച്ചി: ഭൂമി ഇടപാട് കേസിൽ ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നു കോടതി . എറണാകുളം ചീഫ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത് . സ്വകാര്യ വ്യക്തി നൽകിയ പരാതിയിലാണ് കോടതി നടപടി.

സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി കുറഞ്ഞ വിലക്ക് കൈമാറ്റം ചെയ്ത സംഭവത്തിലാണ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി ഉൾപ്പടെ യുള്ള 27 ഓളം പേർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവായത്. ഭൂമി ഇടനിലക്കാർ വഴി മറിച്ച് വിറ്റതിനെതിരെ നിരവധി ആരാപണങ്ങൾ ഉയർന്നിരുന്നു. ഭൂമി വാങ്ങിയ ഇടനിലക്കാർ കൂടിയ വിലക്ക് മറിച്ച് വിറ്റതോടെ സീറോ മലബാർ സഭ അങ്കമാലി എറണാകുളം അതിരൂപതക്ക് വാൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും സഭക്കുള്ളിൽ നിന്ന് വിമർശന ഉയർന്നിരുന്നു. മാത്രമല്ല ഇക്കഴിഞ്ഞ ദിവസം ഭൂമി ഇടപാടിൽ കണക്കിൽ പെടാത്ത തുക കൈമാറിയതിന് ആദായ നികുതി വകുപ്പ്‌ സഭയോട് പിഴ ഒടുക്കാൻ ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് പിഴ തുകയുടെ ആദ്യ ഡഡുവായി 55 ലക്ഷം രൂപ സഭ ഒടുക്കുകയും ചെയ്തു . മാത്രമല്ല ഭൂമി കൈമാറ്റം ചെയ്ത ഇടനിലക്കാരനും പത്ത് കോടി രൂപ പിഴ അടക്കണമെന്ന ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് എറണാകുളം സ്വദേശിയായ പാപ്പച്ചൻ നൽകിയ പരാതിയിൽ കോടതി നടപടി എടുക്കുന്നത്. ബിഷപ്പ് ഇടനിലക്കാർ എന്നിവർ ഉൾപ്പെടെ 27 പേർക്കെതിരെ എടുക്കാനാണ് കോടതി ഉത്തരവ്. എറണാകുളം സെൻട്രൽ പൊലീസിനാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്. പ്രതികൾക്കെതിരെ 24 മണിക്കൂറിനുള്ളിൽ എഫ്ഐഅർ എടുക്കണമെന്നാണ് കോടതി നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *