യോഗിയുടേത് അറിവില്ലായ്മ: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്ലീംലീഗ് വൈറസാണെന്ന് ആ വൈറസ് കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യം മുഴുവന്‍ പടരുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയ്ക്കെതിരെ മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.

“ഇതൊക്കെ പറയുമ്പോള്‍ അവര്‍ പലരും മറക്കുകയാണ്. ഞങ്ങള്‍ വളരെ കാലമായി യുഡിഎഫിന്‍റേയും യുപിഎയുടേയും ഭാഗമായി പ്രവര്‍ത്തിക്കുന്ന മതേതര പാര്‍ട്ടിയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. അതോടൊപ്പം ഐടി സാക്ഷരതയും കേരളമാണ് മുന്നില്‍. ഈ രണ്ട് വിപ്ലവത്തിനും വഴിയൊരുക്കിയതില്‍ ലീഗിനും പങ്കുണ്ട്.  അങ്ങനെയൊരു പാര്‍ട്ടിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാനാവില്ല. ഉത്തര്‍പ്രദേശില്‍ ഇരിക്കുന്ന യോഗി ആദിത്യനാഥിന് ഇതൊന്നും അറിയില്ല.ഇടക്കിടെ ഇങ്ങനെയൊക്കെ പറയുന്നത് അദ്ദേഹത്തിന്‍റെ പതിവാണ്. പറയുന്നതൊക്കെ അദ്ദേഹത്തെ തിരിഞ്ഞു കൊത്തുകയും ചെയ്യും. ഇതും അങ്ങനെ തന്നെയാവും. ”- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *