മധ്യസ്ഥതയ്‌ക്കെത്തിയ ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റിന് ക്രൂരമര്‍ദ്ദനം

മാവേലിക്കര: മധ്യസ്ഥ ശ്രമത്തിനിടെ പോലീസിന്റെ കണ്‍മുന്‍പില്‍ വച്ച് ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അയല്‍വാസി ക്രൂരമായി മര്‍ദ്ദിച്ചു. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റും 20-ാം  വാര്‍ഡ് മെമ്പറുമായ പേള രാധേയത്തില്‍ സി.കൃഷ്ണമ്മ (51) യെയാണ് അയല്‍വാസിയായ കുറ്റില്‍ തോപ്പില്‍ ഷിബു (28) ക്രൂരമായി മര്‍ദ്ദിച്ചത്.

ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം. പേള കുറ്റിയില്‍ തോപ്പില്‍ ജോര്‍ജ്ജ് വര്‍ഗീസിനെ മകന്‍ ഷിബു ക്രൂരമായ അക്രമിച്ചെന്ന വാര്‍ത്തയറിഞ്ഞാണ് വാര്‍ഡ് മെമ്പര്‍ കൂടിയായ ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സംഭവ സ്ഥലത്ത് എത്തുന്നത്. ഈ സമയം മാവേലിക്കര പോലീസും സ്ഥലത്തുണ്ടായിരുന്നു. മുറിവേറ്റ് വീണ ജോര്‍ജ്ജിന്റെ അടുത്തേക്ക് എത്താന്‍ ശ്രമിച്ച കൃഷ്ണമ്മയെ നാട്ടുകാരുടെ മുമ്പിലിട്ട് ഷിബു ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാരാണ് ഷിബുവിനെ അക്രമണത്തില്‍ നിന്നും പിന്‍തിരിപ്പിച്ചത്. തുടന്ന് പോലീസ് ഷിബുവിനെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *