ദേവസ്വം ഓഫീസ് പ്രതിഷേധക്കാര്‍ താഴിട്ടുപൂട്ടി

എരുമേലി: തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ എരുമേലി ഓഫീസും ദേവസ്വം മരാമത്ത് ഓഫീസും ഒരുവിഭാഗം താഴിട്ടുപൂട്ടി കൊടികുത്തി. വിശ്വാസികളെയും  ക്ഷേത്രങ്ങളെയും വേണ്ടാത്ത ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിശ്വാസികൾക്ക് വേണ്ടന്ന് പറഞ്ഞുകൊണ്ടാണ് ക്ഷേത്ര വിശ്വാസികൾ എരുമേലി ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസും മരാമത്ത് ഓഫീസും താഴിട്ട് പൂട്ടിയത്. വഴിപാട് കൗണ്ടറും തകർത്ത ഭക്തർ ഇനി ക്ഷേത്രങ്ങൾ വിശ്വാസികൾ ഭരിക്കുമെന്നും പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ വഴിപാട് കൗണ്ടറിന്‍റെ വഴിപാട് നിരക്കുകൾ പ്രദർശിപ്പിച്ച ബോർഡ് തോട്ടിലെറിഞ്ഞു. ദേവസ്വം ബോർഡ് ഓഫീസുകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന നെയിംബോർഡുകളും തകർത്തു.

Leave a Reply

Your email address will not be published. Required fields are marked *