അരുൺ ആനന്ദിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഇടുക്കി: തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ മർദ്ദിച്ച കേസിലെ പ്രതി അരുൺ ആനന്ദിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുട്ടം ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൂന്നു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.

കുട്ടികളെ ക്രൂരമായി മർദ്ദിച്ചതും ലൈംഗിക പീഡനത്തിനിരയാക്കിയതും യുവതിയുടെ ആദ്യ ഭർത്താവ് ബിജുവിന്‍റെ മരണവുമുൾപ്പെടെയുള്ള കാര്യങ്ങളിൽ അരുണിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *